
കൊല്ലകടവ്. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആറ്റിടിയിൽ ലീലാമ്മയുടെ വീടിനോട് ചേർന്ന് അച്ചൻകോവിൽ ആറിന്റെ തിട്ടയിടിഞ്ഞ് വീടിന്റെ ചുറ്റുമതിലും, മുറ്റവും,നടവഴിയും കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് ആറ്റിലേക്ക് വീണു.
കൊല്ലകടവ് പാലം മുതൽ പട്ടൻ്റെയ്യത്ത്
വരെയുള്ള ആറ്റുതിട്ടയിലൂടെയുള്ള നടവഴി പൂർണമായും ഇല്ലാതെയായി. നൂറുകണക്കിന് കാൽനടയാത്രക്കാർ മാവേലിക്കരയിലും, ചെങ്ങന്നൂരിലേക്കും പോകാൻ ആശ്രയിക്കുന്ന വഴിയാണ് ഇല്ലാതായത്. ഇടിഞ്ഞ ഭാഗം 35 അടിയോളം താഴ്ചയിലാണ് ഉള്ളത് കഴിഞ്ഞവർഷം പെയ്ത മഴയിൽ ഈ ഭാഗം 15 മീറ്ററോളം ഇടിഞ്ഞു വീണിരുന്നു. എംഎൽഎയും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരും നേരത്തെ
സ്ഥലത്തെത്തി വേണ്ട നടപടികൾ എടുക്കാം എന്ന് ഉറപ്പു നൽകിയിരുന്നു എന്ന് ലീലാമ്മ പറഞ്ഞു.
ഏതു സമയത്തും വീട് ആറ്റിലേക്ക് മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് നിൽക്കുന്നത്. വാർഡ് മെമ്പറും സംഭവ സ്ഥലം സന്ദർശിച്ചു.











